സര്‍വകാല തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ രൂപ

0
50

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത്രയേറെ പ്രതികൂല സാഹചര്യമുണ്ടായിട്ടും വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപയ്ക്ക് മാറാന്‍ കഴിഞ്ഞതായി മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ 84.75 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. തിങ്കളാഴ്ച രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ചയായ 84.72ലെത്തിയിരുന്നു.

അതേസമയം ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയര്‍ന്ന് ബാരലിന് 71.96 ഡോളറിലെത്തി. അതിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. നേരിയ വര്‍ധനവാണ് ഇന്ന് വിലയില്‍ രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here