ഡിസംബർ മാസത്തിൽ രേഖപ്പെടുത്തുന്ന മൂന്നാമത്തെ റെക്കോർഡിന് ശേഷം അൽപം ആശ്വാസമായി സംസ്ഥാനത്തെ ഇന്നത്തെ സ്വർണനിരക്ക്. കഴിഞ്ഞ ദിവസത്തെ വില ഇടിവിന് ശേഷം ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബർ 28 വ്യാഴ്ചയാണ് കേരളത്തിലെ സ്വർണവില സർവ്വകാല റെക്കോർഡ് നിരക്കായ 47,120ലേക്കെത്തിയത്. ഇത് വലിയ ആശങ്കയാണ് സംസ്ഥാന വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ വ്യാപാരികളിലും വില വർധന ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,855 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,840 രൂപയാണ്.
ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഡിസംബർ 1 – 46,160 രൂപ
ഡിസംബർ 2 – 46,760 രൂപ
ഡിസംബർ 3- 46,760 രൂപ
ഡിസംബർ 4 – 47,080 രൂപ
ഡിസംബർ 5 – 46,280 രൂപ
ഡിസംബർ 6 – 45,960 രൂപ
ഡിസംബർ 7 – 46,040 രൂപ
ഡിസംബർ 8- 46,160 രൂപ
ഡിസംബർ 9- 45,720 രൂപ
ഡിസംബർ 10 -45,720 രൂപ
ഡിസംബർ 11 – 45,560 രൂപ
ഡിസംബർ 12 – 45,400 രൂപ
ഡിസംബർ 13 – 45,320 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഡിസംബർ 14 – 46,120 രൂപ
ഡിസംബർ 15 – 46,200 രൂപ
ഡിസംബർ 16 – 45,840 രൂപ
ഡിസംബർ 17 – 45,840 രൂപ
ഡിസംബർ 18 – 45,920 രൂപ
ഡിസംബർ 19 – 45,920 രൂപ
ഡിസംബർ 20 – 46,200 രൂപ
ഡിസംബർ 21 – 46,200 രൂപ
ഡിസംബർ 22- 46,400 രൂപ
ഡിസംബർ 23 – 46.560 രൂപ
ഡിസംബർ 24 – 46,560 രൂപ
സിഡംബർ 25 – 46,560 രൂപ
ഡിസംബർ 26 – 46,720 രൂപ
ഡിസംബർ 27 – 46,800 രൂപ
ഡിസംബർ 28 – 47,120 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
ഡിസംബർ 29 – 46,840 രൂപ
ഡിസംബർ 30 – 46,840 രൂപ
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 30 പൈസ കൂടി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.