അഹമ്മദാബാദ്: അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പാഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം.