സൂറത്ത് ഡയമണ്ട് ബോർഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ്

0
70

ഏകദേശം 6.7 ദശലക്ഷം ചതുരശ്ര അടി നിർമ്മാണ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന സൂറത്ത് ഡയമണ്ട് ബോർഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണ്. ഇത് യുഎസിലെ പെന്റഗണിനേക്കാൾ വലുതാണ്. 3000 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം രൂപകൽപന ചെയ്‌തത്‌ വാസ്‌തുവിദ്യാ സ്ഥാപനമായ മോർഫോജെനിസിസിന്റെ സ്ഥാപക പങ്കാളിയായ മനിത് റസ്‌തോഗിയാണ്.

കെട്ടിടത്തിന്റെ വിശദാംശങ്ങൾ

സൂറത്ത് ഡയമണ്ട് ബോഴ്‌സിൽ 24 അടി വീതിയുള്ള ഇടനാഴിയാൽ ബന്ധിപ്പിച്ചിരിക്കുന്ന ഒമ്പത് കെട്ടിടങ്ങൾ ഉൾപ്പെടുന്നു. ഈ കെട്ടിടങ്ങളിൽ ഓരോന്നിനും 15 നിലകൾ ഉയരവും ഒരു താഴത്തെ നിലയും ഉണ്ട്. 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകളുടെ സമുച്ചയം 35.54 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, അതിൽ കട്ടർ, പോളിഷർ, വ്യാപാരികൾ എന്നിവരുൾപ്പെടെ 67,000 ഡയമണ്ട് പ്രൊഫഷണലുകളെ ഉൾക്കൊള്ളിക്കാൻ കഴിയും.

The complex comprises nine interconnected buildings. (Image from suratdiamondbourse.in)

ഓരോ ഓഫീസും 300 മുതൽ 75,000 ചതുരശ്ര അടി വരെയാണ്. ബോഴ്‌സിന്റെ ബേസ്‌മെന്റിൽ 2 ദശലക്ഷം ചതുരശ്ര അടി പാർക്കിംഗ് ഏരിയയും ഉണ്ട്.

എല്ലാ എൻട്രികളിലും എക്‌സിറ്റുകളിലും അതീവ സുരക്ഷയുള്ള ക്യാമ്പസ് സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ, സിസിടിവി നിരീക്ഷണം, കൺട്രോൾ റൂമുകൾ, പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനങ്ങൾ, എൻട്രി ഗേറ്റുകളിൽ അണ്ടർ കാർ സ്‌കാനറുകൾ എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

പരിസ്ഥിതി സൗഹൃദ ഡിസൈൻ

സൂറത്ത് ഡയമണ്ട് ബോഴ്‌സിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐജിബിസി) പ്ലാറ്റിനം റാങ്കിംഗ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഭാഗത്തിന്റെ ആകൃതി ഘടനയിലൂടെ കാറ്റിനെ നയിക്കുന്നു, അതേസമയം തറകൾക്കടിയിൽ തണുത്ത വെള്ളം ഒഴുക്കി ഇൻഡോർ താപനില കുറയ്ക്കുന്നു.

200 അടി വീതിയിലും 300 അടി നീളത്തിലും പരന്നുകിടക്കുന്ന പഞ്ചഭൂതങ്ങളായ വായു, ജലം, അഗ്നി, ഭൂമി, ആകാശം എന്നിങ്ങനെ “പഞ്ചതത്വ” എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലാൻഡ്‌സ്‌കേപ്പ് കോർട്ടുകളിലേക്കാണ് എല്ലാ ഓഫീസുകളും മിഴി തുറക്കുന്നത്.

മറ്റ് സൗകര്യങ്ങൾ

സേഫ് ഡെപ്പോസിറ്റ് നിലവറകൾ, കോൺഫറൻസ് ഹാളുകൾ, മൾട്ടി പർപ്പസ് ഹാളുകൾ, റെസ്‌റ്റോറന്റുകൾ, ബാങ്കുകൾ, കസ്‌റ്റംസ് ക്ലിയറൻസ് ഹൗസ്, കൺവെൻഷൻ സെന്റർ, എക്‌സിബിഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, വിനോദ മേഖലകൾ, ക്ലബ് തുടങ്ങിയ സൗകര്യങ്ങളും സുരക്ഷാ പദ്ധതികളുമുണ്ട് സൂറത്ത് ഡയമണ്ട് ബോഴ്‌സിൽ.

കോവിഡുമായി ബന്ധപ്പെട്ട കാലതാമസങ്ങൾ മൂലം ഭാഗികമായി തടസ്സപ്പെട്ട നാല് വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം, സൂറത്ത് ഡയമണ്ട് ബോഴ്‌സ് 2023 നവംബർ 21 മുതൽ പ്രവർത്തനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here