ബിഹാർ ബോർഡ് പത്താം ക്ലാസ് അതായത് മെട്രിക്കുലേഷൻ പരീക്ഷകൾ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ 1500 പരീക്ഷാ കേന്ദ്രങ്ങളിലായി 16 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. സയൻസ് പരീക്ഷ എഴുതാനാണ് രുക്മിണി എത്തിയത്. പരീക്ഷാ കേന്ദ്രത്തിൽ ആംബുലൻസ് എത്തിയപ്പോൾ ആദ്യം എല്ലാവരും ഒന്ന് ഭയപ്പെട്ടിരുന്നു. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം യുവതി സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു.
കണക്ക് പരീക്ഷ എഴുതുമ്പോൾ തന്നെ അസ്വസ്ഥ തോന്നിയിരുന്നു, എന്നാൽ പിറ്റേദിവസവും പരീക്ഷയുള്ളത് കൊണ്ട് അധികം കാര്യമാക്കിയില്ല. എന്നാൽ സയൻസ് പരീക്ഷയുടെ തലേന്ന് വേദന കൂടി ആശുപത്രിയിലെത്തി. രാവിലെ ആറുമണിക്ക് മകനെ പ്രസവിച്ചു’-രുക്മിണി പറയുന്നു. അതേസമയം, സ്ത്രീവിദ്യാഭ്യാസത്തിന് സർക്കാർ ഊന്നൽ നൽകുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പവൻ കുമാർ പറഞ്ഞു.