മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനും ബന്ധുവും അറസ്റ്റില്‍. കുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് 14 കാരിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. അഞ്ചുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് പീഡന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മങ്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.