ദോഹ: ബിസ്ക്കറ്റുകൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ചില തരം ബിസ്ക്കറ്റുകൾക്ക് മാത്രമാണ് വിലക്കേർപ്പെടുത്തുന്നത്. ഇതിൽ വിഷാംശ സാദ്ധ്യത കൂടുതലുള്ളതിനാലാണ് നടപടി.
സ്പാനിഷ് നിർമിതമായ ടെഫ്‌ലോർ ക്രാക്കറുകൾ വാങ്ങി ഉപയോഗിക്കുന്നതി നെതിരെയാണ് പൊതു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ബിസക്റ്റുകളിൽ അട്രോപിൻ, സ്കോപോലമൈൻ എന്നിവയുടെ അധിക സാന്നിദ്ധ്യമുണ്ടെന്ന യൂറോപ്യൻ റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആന്റ് ഫീഡിലിൽ നിന്നുള്ള മുന്നറിയിപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2023 ജൂലൈ 30, ഒക്ടോബർ 17, 27 എന്നീ തീയതികളിൽ കാലാവധി പൂർത്തിയാകുന്ന ക്രാക്കർ ബിസ്‌കറ്റുകൾക്കാണ് ഈ മുന്നറിയിപ്പ് ബാധിക്കുക. 2024 മാർച്ച് 2, 3, 4, 6 കൂടാതെ ഏപ്രിൽ നാലിന് കാലാവധി പൂർത്തിയാകുന്ന സ്പാനിഷ് നിർമിത ‘Schalr Knusperprot Dunkel’ ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.