കറ്റാർവാഴയും നെല്ലിക്കയും അടിപൊളി കോംബിനേഷൻ; മുടി കൊഴിച്ചിൽ തടയാൻ വേറെന്ത് വേണം? ഇങ്ങനെ ചെയ്യൂ

0
20

ഇപ്പോഴത്തെ കാലത്ത് ചെറുപ്പക്കാർ വളരെയധികം നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. വിവിധ കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാവാമെങ്കിലും അത് പലപ്പോഴും അവരുടെ ജീവിതത്തിന്റെ മുന്നോട്ട് പോക്കിനെ തന്നെ ബാധിക്കുന്ന നിലയിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നു. പലരുടെയും സൗന്ദര്യ സങ്കൽപ്പങ്ങളിൽ മുടിക്ക് കാര്യമായ സ്ഥാനം തന്നെ കൽപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ഇതിന്റെ കാരണം

എന്നാൽ ഇവയ്ക്ക് പകരമായി മുടി വല്ലാതെ കൊഴിയുന്ന വേളയിൽ ചെറുപ്പക്കാരുടെ ആത്മവിശ്വാസം തന്നെ പൂർണമായി നഷ്‌ടപ്പെടുകയാണ്. മുടി കൊഴിച്ചിൽ കാരണവും മുടിയുടെ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങൾ കാരണവും പലരും പൊതുവേദികളിൽ വരാതിരിക്കുകയും സ്വയം ഒതുങ്ങി കൂടുകയും ഒക്കെ ചെയ്യുന്നത് ഇക്കാലത്ത് പതിവാണ്.

മുടിയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ആളാണ് നിങ്ങളെങ്കിൽ, മുടി കൊഴിച്ചിൽ ഒരു വെല്ലുവിളിയായി തുടരുന്നുവെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് രണ്ട് വഴികൾ പരീക്ഷിക്കുകയാണ്. ഇവ രണ്ടും നമ്മുടെ നാട്ടിൽ സജീവമായി ലഭിക്കുന്ന വസ്‌തുക്കൾ ആണ്. ഒരെണ്ണം നെല്ലിക്കയും മറ്റൊന്ന് കറ്റാർവാഴയുമാണ്. ഇവ രണ്ടും നിങ്ങളുടെ മുടിക്ക് ഏതൊക്കെ രീതിയിൽ ഗുണം ചെയ്യുമെന്ന് പരിശോധിക്കാം. നെല്ലിക്കയുടെയും കറ്റാർവാഴയുടെയും ഗുണങ്ങൾ നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. കൂടാതെ ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ താരൻ, തലയോട്ടിയിലെ അണുബാധ എന്നിവയെ ചെറുക്കുന്നതിനാലാണ് ഇത്. ഇതിന് പുറമേ നെല്ലിക്കയുടെ പതിവ് ഉപയോഗം നരയെ തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കറ്റാർവാഴയും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. കറ്റാർ വാഴ ഈർപ്പം പൂട്ടുന്ന ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്, ഇത് മുടിയുടെ മൃദുത്വത്തിന് കാരണമാവുന്നു. കൂടാതെ ഇത് തലയോട്ടിക്ക് ആശ്വാസം നൽകുന്നു, ചൊറിച്ചിൽ കുറയ്ക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. കറ്റാർ വാഴ പ്രവർത്തനരഹിതമായ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ മുടിയുടെ വളർച്ചയെ സ്വാധീനിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടത്? ഇതൊരു ഹെയർ മാസ്‌ക് ആയിട്ട് വേണം ഉപയോഗിക്കാൻ. ഇതിനായി നിങ്ങൾ നെല്ലിക്കയുടെ നീരും, കറ്റാർവാഴയുടെ ജെല്ലും എടുക്കണം. ഇതിനൊപ്പം അൽപ്പം വെളിച്ചെണ്ണയും നാരങ്ങാനീരും കൂടിയുണ്ടെങ്കിൽ കൂടുതൽ ഗുണമാണ്. ഇവ എല്ലാം ചേർത്തുകൊണ്ട് വേണം ഹെയർ മാസ്‌ക് തയ്യാറാക്കാൻ. ഒരു ബൗളിൽ ഇത് തയ്യാറാക്കി വയ്ക്കുക

ശേഷം ഇവ പതുക്കെ നിങ്ങളുടെ തലമുടിയിൽ തേക്കുക. മുടിയെ ഓരോ ഭാഗങ്ങളായി തിരിച്ചു കൊണ്ട് ഈ മാസ്‌ക് തേക്കുന്നത് വളരെ നല്ലതാണ്. കുറഞ്ഞത് ഒരു 30-40 മിനിറ്റെങ്കിലും ഇത് തലയിൽ തേച്ചു പിടിപ്പിക്കണം. ശേഷം ഷാംപൂവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് ഇത് കഴുകിയാൽ മതി. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വലിയ ഗുണമാവും

 

LEAVE A REPLY

Please enter your comment!
Please enter your name here