വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ കെ.കെ. ശൈലജ ടീച്ചർ എംഎൽഎ എത്തി. മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘ഒരു ജാതി ജാതകത്തിന്റെ’ ലോക്കേഷനിൽ സ്നേഹ സന്ദർശനം നടത്തിയ കെ.കെ. ശൈലജ ടീച്ചർ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി.പി. കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൽ നിഖില വിമൽ, ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.