എലിസബത്ത് രാജ്ഞി എഴുതിയ കത്ത് തുറക്കുക 63 വർഷത്തിന് ശേഷം മാത്രം

0
51

സിഡ്നി: എലിസബത്ത് രാജ്ഞി എഴുതിയ ഒരു രഹസ്യകത്ത് സിഡ്നിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു. രാജ്ഞിയുടെ മരണത്തോടെ കത്തിന്റെ ഉള്ളടക്കം പുറത്തുവരുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. കത്തിലെന്തെന്നറിയാൻ ഇനിയും ഒരുപാട് വർഷം കാത്തിരിക്കണം. ഒന്നോ രണ്ടോ അല്ല, ഇനിയും 63 വർഷങ്ങൾ. അതായത് 2085ൽ മാത്രമേ കത്ത് തുറന്നുവായിക്കാൻ സാധിക്കൂ.

സിഡ്നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസ് കൊണ്ട് നിർമിച്ച രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് 1986ലാണ് എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയിൽ എഴുതിയത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ അടുത്ത ബന്ധുക്കൾക്കോ പേഴ്സണൽ സ്റ്റാഫിനോ പോലും അറിയില്ല.

സിഡ്നിയിലെ മേയറെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് സംബന്ധിച്ച മാർഗനിർദേശങ്ങളുള്ളത്. 2085ൽ ഉചിതമായ ഒരു ദിവസം തിരഞ്ഞെടുത്ത് കത്ത് തുറന്നുവായിക്കുക, സിഡ്നിയിലെ ജനങ്ങളെ അറിയിക്കുകയെന്നാണ് നിർദേശം. രാജ്ഞിയുടെ ഒപ്പം ഇതിനൊപ്പമുണ്ട്.

രാഷ്ട്രത്തലവയെന്ന നിലയിൽ പതിനാറ് തവണയാണ് എലിസബത്ത് ഓസ്ട്രേലിയ സന്ദർശിച്ചത്. ഓസ്ട്രേലിയയിലെ ജനങ്ങളുടെ മനസ്സിൽ എലിസബത്ത് രാജ്ഞിക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് അവരുടെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി അന്തോണി ആൽബനീസ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here