അൺലോക്ക് 5.0: മാർഗ്ഗ നിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി

0
83

ഇന്ത്യയില്‍ അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരാന്‍ തീരുമാനം. മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

 

കഴിഞ്ഞ മാസം 30- ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നവംബര്‍ 30 വരെ നീട്ടിയത്. പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.

 

സിനിമാഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്‌സ് പരിശീലനകേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതും അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്.

 

ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തന്നെ തുടരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here