മേയർ എല്ലാവരുടെയും മേയറാണ്,ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല’ വി മുരളീധരന്‍

0
62

കോഴിക്കോട്; ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്.മാക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?.മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല.
.ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ നടപടി?.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയില്ല.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയെന്നും വി മുരളീധരന്‍ പരിഹസിച്ചു.

ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ചടങ്ങിനു ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലേറെയായി പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷന്‍റെ നേതൃപദവിയിലിരിക്കുന്ന വ്യക്തിക്ക് പാര്‍ട്ടി നിലപാടുകളെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലെന്ന കാര്യം കൂടിയാണ് ഇതോടെ വ്യക്തമായത്. സ്വഭാവികമായും കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here