മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 277 പോയന്റ് നഷ്ടത്തില്‍ 37,329ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 11004ലിലമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 726 കമ്പനികളിലെ ഓഹരികള്‍ നഷ്ടത്തിലും 878 ഓഹരികള്‍ നേട്ടത്തിലുമാണ്. 112 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹന സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. അതേസമയം, സ്വകാര്യ ബാങ്കുകളുടെ സൂചിക രണ്ടുശതമാനം നഷ്ടത്തിലുമാണ്.
യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.