വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ മൃതദേഹം പുറത്തെടുത്തു. എൻ.ഡി.ആർ.എഫ് അടക്കം രക്ഷാപ്രവർത്തനത്തി നെത്തിയിട്ടും തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഷീനുകൾ ഇറക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സും മറ്റ് തൊഴിലാളികളും എൻ.ഡി.ആർ.എഫ്, പോലീസ് സംഘങ്ങൾ മഹരാജനെ രക്ഷിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിരുന്നു.
വിഴിഞ്ഞം മുക്കോലയിൽ ശനിയാഴ്ചയായിരുന്നു അപകടം. ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെടുകയായിരുന്നു മഹാരാജ്. കിണറ്റിൽ 20 അടിയോളം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. 80 അടിയോളം താഴ്ചയിൽ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും പിന്നീട് വെള്ളവും മണ്ണും രക്ഷാപ്രവർത്തനത്തിന് വളരെ ദുഷ്‌കരമാവുകയായിരുന്നു.