ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പാൽ സംസ്കരണ പ്ലാന്റിൽ അമോണിയ വാതകം ചോർന്നു. ചിറ്റൂരിലെ ബന്ദപള്ളിയിലായിരുന്നു സംഭവം.പുതലപ്പട്ടിലെ ഹാറ്റ്സൺ കമ്പനിയിലെ പാൽ സംസ്കരണ പ്ലാന്റിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വാതകച്ചോർച്ച ഉണ്ടായത്.
വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട പതിനഞ്ചോളം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റിലെ തൊഴിലാളികളെല്ലാം സ്ത്രീകളായിരുന്നു.