തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന തീയതി വീണ്ടും നീട്ടി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള സമയപരിധിയും 25 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.