കൊച്ചി: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ വാഴക്കുളം പോലീസ് സ്റ്റേഷന് അടച്ചു. അതേസമയം ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ 15 പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.