ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇടിവ്, എവിടേക്ക് ടിക്കറ്റെടുക്കുന്നതാണ് ലാഭം

0
25

ദുബായ്: ഡിസംബറിലെ ഉത്സവ സീസണും ഡിമാന്‍ഡും പ്രമാണിച്ച് കൂടിയ വിമാനനിരക്കുകള്‍ താഴേക്ക്. മിഡില്‍ ഈസ്റ്റിലെ പ്രധാന റൂട്ടായ യു എ ഇ-ഇന്ത്യ റൂട്ടുകളില്‍ ആണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വന്നിരിക്കുന്നത്. ഇക്കണോമി ക്ലാസിലേക്കുള്ള ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹമോ അതില്‍ താഴെയോ ആയി ഈ റൂട്ടുകളിലെ പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ പകുതി വരെ നീളുന്ന ഓഫ്-പീക്ക് സീസണില്‍ ഇത് സാധാരണമാണ്. എന്നാല്‍ ടയര്‍-2 നഗരങ്ങളിലേക്കുള്ള നിരക്ക് താരതമ്യേന കൂടുതലാണ്. ജയ്പൂര്‍ (ദിര്‍ഹം 1,128), വാരാണസി (ദിര്‍ഹം 1,755), ഇന്‍ഡോര്‍ (ദിര്‍ഹം 1,235) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹത്തില്‍ കവിയുന്നു. അതേസമയം, മുംബൈ (753 ദിര്‍ഹം), ഡല്‍ഹി (ദിര്‍ഹം 900) തുടങ്ങിയ നഗരങ്ങളിലേക്കുള്ള നിരക്ക് ജനുവരി പകുതി മുതല്‍ ഫെബ്രുവരി ആദ്യ വാരം വരെയുള്ള യാത്രകള്‍ക്ക് 1000 ദിര്‍ഹത്തില്‍ താഴെയായിരിക്കും.

ഓഫ് സീസണില്‍ ഡിമാന്‍ഡ് കുറവാണെങ്കിലും ചെറിയ നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് അവരുടെ യാത്രകള്‍ക്കായി അധിക തുക നീക്കിവെക്കേണ്ടി വരുമെന്ന് അരൂഹ ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് അബ്ബാസ് പറഞ്ഞു. ‘വരാനിരിക്കുന്ന വാരാന്ത്യത്തില്‍ (ജനുവരി 24-28) ഇന്ത്യയിലേക്ക് പെട്ടെന്ന് ഒരു യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് അവസാന നിമിഷം പോലും 850 ദിര്‍ഹത്തിനും (മുംബൈ), 1,125 ദിര്‍ഹത്തിനും (കൊച്ചി) ടിക്കറ്റുകള്‍ ലഭിക്കും,” റാഷിദ് അബ്ബാസ് പറഞ്ഞു.

ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് 2500 ദിര്‍ഹത്തിന് മുകളിലായിരുന്നു. അതിനാല്‍ തന്നെ നിരക്കിലെ ഈ ഇടിവ് പ്രവാസി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലേക്കുള്ള ഏറ്റവും താങ്ങാനാവുന്ന ഇക്കണോമി നിരക്കുകള്‍ 1000 ദിര്‍ഹത്തിന് താഴെയാണ് എന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.
കുറഞ്ഞ നിരക്കുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഫെബ്രുവരി-മാര്‍ച്ച് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഉടനടി ബുക്ക് ചെയ്യുന്നതും നല്ലതാണ്. മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് മാസത്തിലും 813 ദിര്‍ഹമായി കുറയും,” റിച്ച്മണ്ട് ഗള്‍ഫ് ട്രാവല്‍സിലെ സെയില്‍സ് ഡയറക്ടര്‍ മെഹര്‍ സാവ്ലാനി പറഞ്ഞു. ഈ നിരക്കുകള്‍ ഏപ്രില്‍ ആദ്യം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ ഫ്‌ലൈറ്റ് ഫ്രീക്വന്‍സികള്‍ കാരണമാണ് ടയര്‍ -2 നഗരങ്ങളില്‍ നിരക്ക് കൂടുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ ചെറിയ നഗരങ്ങളിലേക്കും ഫുള്‍ സര്‍വീസ് എയര്‍ലൈനുകള്‍ സര്‍വീസ് നടത്തുന്നില്ല. 2022-ല്‍ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ബഡ്ജറ്റ് കാരിയറുകള്‍ മാത്രമാണ് ചെറിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത (ദിര്‍ഹം 1,480), നാഗ്പൂര്‍ (ദിര്‍ഹം 1,385), ജയ്പൂര്‍ (ദിര്‍ഹം 1,583), ഗോവ (ദിര്‍ഹം 1,286) എന്നിവയാണ് ഈ സമയത്ത് നിരക്ക് കൂടുതലാകുന്ന മറ്റ് നഗരങ്ങള്‍. അതേസമയം തിരക്കേറിയ മിക്ക ദക്ഷിണേന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരക്ക് 1,000 ദിര്‍ഹത്തിന് മുകളിലാണ്. അതേസമയം 1500 ദിര്‍ഹത്തില്‍ താഴെയുമാണ്. കൊച്ചി 1,125 ദിര്‍ഹം, മംഗലാപുരം 1,380 ദിര്‍ഹം, ചെന്നൈ 1,086 ദിര്‍ഹം, ബെംഗളൂരു 1,158 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. എന്നിരുന്നാലും, ഈ നിരക്കുകള്‍ 2024 ഡിസംബറിലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ (1,900 ദിര്‍ഹം മുതല്‍ 3,100 ദിര്‍ഹം വരെ) കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here