യുഎസിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതലെന്ന് പഠനം

0
54

50 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ കേസുകൾ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ 82 ശതമാനം അധികമാണെന്നാണ് ACS പുറത്തുവിട്ട ‘A Cancer Journal for Clinicians’ എന്ന ജേണലില്‍ പറഞ്ഞിരിക്കുന്നത്.

സ്ത്രീകളില്‍ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ അവലോകനങ്ങള്‍ വന്നിട്ടില്ലെങ്കിലും പൊണ്ണത്തടി, ജനിതക കാരണങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ കാന്‍സര്‍രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തല്‍. 13 വ്യത്യസ്ത കേസുകളിലായി അമിതവണ്ണവും എഴു കേസുകളിലായി മദ്യപാനവും കാന്‍സറിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്ന് ACS ചീഫ് പേഷ്യന്റ് ഓഫീസറായ ഡോ. ആരിഫ് കമാല്‍ പറയുന്നു.

അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം വളരെയധികം വേഗത്തില്‍ വ്യാപിക്കുന്നതായി പഠനത്തില്‍ പറയുന്നു. രണ്ടായിരാമാണ്ടുമുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1.4% വര്‍ധനവാണ് അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളായ കാന്‍സര്‍ രോഗികളില്‍ ഉണ്ടായിരിക്കുന്നത്.

സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന കാന്‍സറിനു പിന്നാലെ പുകവലി മൂലം ആയുസ്സിലെ 22 മിനിറ്റ് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയമാകുന്നു. ഓരോ തവണ പുകവലിക്കുമ്പോളും സ്ത്രീകള്‍ തങ്ങളുടെ ആയുസ്സില്‍ നിന്നും 22 മിനിറ്റാണ് കുറയ്ക്കുന്നത്. അതേ സമയം പുരുഷന്മാരില്‍ ഇത് 17 മിനിറ്റ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here