ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കോവിഡ് നെഗറ്റിവായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത്ഷായ്ക്ക് പുതിയ കോവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നാണ് മന്ത്രാലയം അറിയിച്ചു.
നേരത്തേ, ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ് അമിത്ഷാ കോവിഡ് മുക്തനായെന്ന ട്വീറ്റ് പങ്കുവച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടർന്ന് മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചു.