ലൈഫ് മിഷനിൽ സർക്കാർ വഞ്ചിക്കപ്പെട്ടെങ്കില്‍ നടപടി; ശിവശങ്കറെ മനസിലാക്കാന്‍ വൈകിപ്പോയി: എ.കെ ബാലന്‍

0
156

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒപ്പിടാന്‍ പാടില്ലെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. നിയമവകുപ്പ് നിര്‍ദേശിച്ചതൊക്കെ എം.ഒ.യുവില്‍ ഉണ്ട്. ഇത്തരം ധാരണാപത്രത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട. സാങ്കേതികമായ പഴുതുകളുണ്ടെങ്കില്‍ പരിഹരിക്കാം. സര്‍ക്കാര്‍ വഞ്ചിക്കപ്പെട്ടെങ്കില്‍ നടപടി എടുക്കുമെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എം.ശിവശങ്കറെ മനസിലാക്കാന്‍ വൈകിപ്പോയെന്നും ബാലന്‍ പറഞ്ഞു. ഇങ്ങനെ കുറേയെണ്ണം നാട്ടിലുണ്ട്, യുഡിഎഫ് ശിവശങ്കറെ മനസിലാക്കിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. അവിശ്വാസപ്രമേയം ഈ സര്‍ക്കാരിന് പ്രശ്നമല്ല. എല്ലാ ദിവസവും അവിശ്വാസപ്രമേയം വന്നാലും സര്‍ക്കാരിന് പ്രശ്നമല്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സഭയില്‍ കൃത്യമായ മറുപടി നല്കും. പ്രതിപക്ഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ഇനിയുളള ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ ചിത്രം ദയനീയമാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here