തേനീച്ച പൂമ്പൊടിയ്ക്ക്‌ ഇത്രയധികം ഗുണങ്ങളോ!

0
12

തേനീച്ച തേനിനൈാപ്പം കൂടുകളില്‍ സംഭരിക്കുന്ന ഒന്നാണ് ബീ പോളന്‍ അഥവാ തേനീച്ച  പൂമ്പൊടി എന്നറിയപ്പെടുന്നത്. ആളുകള്‍ ഇതിനെ പോഷകാഹാരമായും ഉപയോഗിക്കുന്നു. നോക്കാം തേനീച്ച പൂമ്പൊടിയുടെ ഗുണങ്ങള്‍….

തേനീച്ച പൂമ്പൊടിയില്‍  പഞ്ചസാര, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഫാറ്റി അസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, അയേണ്‍, കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യ, പൊട്ടാസ്യം എന്നിവയാലും സമ്പുഷ്ടമാണ് തേനീച്ച പൂമ്പൊടി. ധാരാളം പോഷകങ്ങള്‍ അടങ്ങിയ തേനീച്ച പൂമ്പൊടി ഒരു ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റായും പ്രവര്‍ത്തിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് തേനീച്ച പൂമ്പൊടി  മികച്ചതാണ്.

തേനീച്ച പൂമ്പൊടി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തേനീച്ച പൂമ്പൊടിയിലെ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ സഹായിക്കുന്നു. ഇതില്‍ ബയോഫ്‌ലേവനോയിഡുകളും വിറ്റാമിന്‍-സിയും അടങ്ങിയിട്ടുണ്ട്. തേനീച്ച പൂമ്പൊടി പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here