ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യം സംരക്ഷിക്കും.

0
8

ഡയറ്റില്‍ നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമായൊരു കാര്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തില്ല. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം നല്ലതാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.

നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍:

ബീറ്റ്റൂട്ട് ഏറ്റവും ആരോഗ്യകരമായ റൂട്ട് പച്ചക്കറികളില്‍ ഒന്നാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങളാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിന്റെ പ്രകൃതിദത്ത പഞ്ചസാര രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നതും നല്ലതാണ്.

ചീര: 100 ഗ്രാം ചീരയില്‍ 2.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിനുകളുടെ കലവറയായ ചീരയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഇലക്കറി കൂടിയാണിത്.

കാബേജ് : കാബേജില്‍ വിറ്റാമിനുകളും, നാരുകളും, ധാതുക്കളും, ആന്റിഓക്സിഡന്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ പീസ് : 100 ഗ്രാം ഗ്രീന്‍ പീസില്‍ 5.7 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കോളിഫ്ലവര്‍ :100 ഗ്രാം കോളിഫ്ലവറില്‍ നിന്നും 2 ഗ്രാം ഫൈബര്‍ ലഭിക്കും. ഇവ വണ്ണം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കോളിഫ്ലവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ക്യാരറ്റ് : 100 ഗ്രാം ക്യാരറ്റില്‍ 2.8 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട് . പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ് ക്യാരറ്റ്.

ചുരക്ക (ബോട്ടില്‍ ഗൗഡ് ) :100 ഗ്രാം ചുരക്കയില്‍ 1.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങള്‍ ഉളള ഒരു പച്ചക്കറി കൂടിയാണ് ചുരക്ക. ശരീരഭാരം കുറയ്ക്കാന്‍ ചുരക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

പാവയ്ക്ക ( ബിറ്റര്‍ ഗൗഡ്): 100 ഗ്രാം പാവയ്ക്കയില്‍ 2.6 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 1, ബി 2, ബി 3, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക് എന്നിവയുടെ ഉറവിടമാണ് പാവയ്ക്ക. ‘ആന്റി ഇന്‍ഫ്ലമേറ്ററി’ ഗുണങ്ങളും അടങ്ങിയ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കാന്‍ ആരോഗ്യ വിദ്ഗദര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here