ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നവംബർ പത്തിന് രാവിലെ തെക്കേ നടയിലായിരുന്നു സംഭവം. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. നിരവധിയാളുകൾ സമീപത്തുള്ളപ്പോഴായിരുന്നു ആനയിടഞ്ഞത്. സമീപത്തുനടന്ന വിവാഹ ഫോട്ടോ ഷൂട്ടിൽ ആന ഇടഞ്ഞ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുകയായിരുന്നു.
പാപ്പാൻ രാധാകൃഷ്ണൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ വീണതിനു പിന്നാലെ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തെക്കേനടയിൽ കൂവളത്തറയ്ക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. സംഭവം കണ്ട് വിവാഹഫോട്ടോഷൂട്ട് നടത്തിയവരും ഓടിമാറി. തുടർന്ന് ആനയെ തൊട്ടടുത്ത മരത്തിൽ തളയ്ക്കുകയും ചെയ്തു.