കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ സത്യപ്രതിജ്ഞ ചെയ്തു. വടക്കൻ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിലാണ് മഹിന്ദയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ഏഴുപത്തിനാലുകാരനായ മഹിന്ദ 2005 മുതൽ 2015 വരെ പ്രസിഡന്റായിരുന്നു.
പാർലമെന്റിലെ 225 സീറ്റുകളിൽ 145ഉം എസ്എൽപിപിക്കാണ്. സഖ്യകക്ഷികൾ അഞ്ചു സീറ്റിലും ജയിച്ചു. ലങ്കയിലെ 22 ഇലക്ടറൽ ഡിസ്ട്രിക്റ്റുകളിൽ 18ലും ജയിച്ച എസ്എൽപിപിക്ക് 59.9 ശതമാനം വോട്ടു ലഭിച്ചു.