സ്വർണ വിപണിയിൽ ഇന്നും ഇടിവ് തുടരുകയാണ്, വലിയ പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ വിപണിയെ സമീപിക്കുന്നത്. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ സ്വർണം എത്തിനിൽക്കുന്നത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8,285 രൂപയായിരുന്ന വില ഇന്ന് 8,225 രൂപയിലെത്തി. പവനാകട്ടെ 480 രൂപയുടെ മാറ്റമാണ്, ഇന്നലെ 65,800 രൂപനൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് 66,280 രൂപയിലെത്തി.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,973 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,225 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 6,730 രൂപയുമാണ്.