എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേരെ കുണ്ടറ പൊലീസ് പിടികൂടി.

0
90

കുണ്ടറ: എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേരെ കുണ്ടറ പൊലീസ് പിടികൂടി. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എം.ആര്‍ ഭവനില്‍ രശ്മി (31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് 1.8 ഗ്രാം എം.ഡി.എം.എയുമായി കുണ്ടറ എസ്.എച്ച്‌.ഒ ആര്‍.

രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുണ്ടറയിലെ വീട്ടില്‍ വാടകക്ക് താമസിച്ച്‌ ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയായിരുന്നു ഇവര്‍.

ബുധനാഴ്ച പുലച്ചെ പെരുമ്ബുഴയില്‍ നിന്നാണ് പിടികൂടിയത്. അല്‍ബാഖാന്‍ ചന്ദനമോഷണകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. എട്ട് ഗ്രാം എം.ഡി.എം.എയുമായി ചാത്തന്നൂര്‍ എക്‌സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്.

ഒരാഴ്ചക്കിടയില്‍ കുണ്ടറ പൊലീസ് പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്. കഴിഞ്ഞ ഏഴിന് 2.5 ഗ്രാം എം.ഡി.എം.എയുമായി അമലിനെയും 10ന് 4.8 ഗ്രാമുമായി അല്‍ത്താഫിനെയും പിടികൂടിയിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ദീപു പിള്ള, അംബ്രിഷ, സി.പി.ഒ.മാരായ ഷീബ, അജിത്ത്, അനീഷ്, അരുണ്‍, അന്‍സര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here