വാൻകൂവര്‍ : കാനഡയിലെ റിച്‌മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീനിക്‌സ് റിച്‌മണ്ട് മലയാളി അസോസിയേഷൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇൻഡ്യ ) വാൻകൂവറുമായി സഹകരിച്ചു ജൂണ്‍ 10നു നടത്തിയ 2023’ലെ അന്താരാഷ്‌ട്ര യോഗ ദിനം ശ്രദ്ധേയമായി.
ആര്‍ട്ട് ഓഫ് ലിവിംഗില്‍ നിന്നും ഭാവന ഭിരി സഹിനി യോഗ സെഷൻ നടത്തി. ഏകദേശം ഇരുപതോളം പേര്‍ പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന സെഷൻ വളരെ അധികം ഉന്മേഷം പകരുന്നത് ആയിരിന്നു.
ഫീനിക്സ് റിച്ച്‌മണ്ട് മലയാളീ അസോസിയേഷൻ സെക്രട്ടറി പ്രവീണ്‍ കുമാര്‍ യോഗ ദിനത്തില്‍ വന്നു പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.