മലപ്പുറം ചെമ്മാട് ജ്വല്ലറിയിൽ സ്വർണം മോഷണം:കുരുവട്ടൂർ സ്വദേശിനി അറസ്റ്റില്‍

0
72

മലപ്പുറം ചെമ്മാട് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ കേസിൽ കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി അറസ്റ്റില്‍.  ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് ഒന്നര പവന്റെ രണ്ട് സ്വർണ മാലകളാണ് സുബൈദ  മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. യുവതിയുടെ ആവശ്യപ്രകാരം നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊടുത്തു. എന്നാല്‍ യുവതി ഒന്നും വാങ്ങിയില്ല.   മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. സ്വർണം വാങ്ങാതെ തന്നെ  യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി.

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here