വാഹനാപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് പരിക്ക്.

0
73

എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറുമായാണ് എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്.

അപകടത്തിന് പിന്നാലെ എന്‍.കെ പ്രേമചന്ദ്രനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ എംപിയുടെ നെറ്റിയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എക്‌സ്‌റേ എടുത്തു. അദ്ദേഹത്തെ ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേയ്ക്ക് മടങ്ങും വഴിയാണ് വാഹനാപകടമുണ്ടായത്. അപകടം നടന്ന സമയത്ത് അദ്ദേഹം ഉറങ്ങുകയായിരുന്നു. എംപിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here