യുഎഇ ഗോള്‍ഡന്‍ വിസ നടൻ രജനികാന്തിനും

0
55

തമിഴ് സൂപ്പസ്റ്റാർ രജനികാന്ത് യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് നടന് വിസ കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു.

യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അബുദാബി സര്‍ക്കാറിനും സുഹൃത്ത് എം.എ യൂസഫലിയ്ക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.

എം.എ. യൂസഫലിയെ സന്ദര്‍ശിക്കാന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അബുദാബിയിലെ വീട്ടിലെത്തിയിരുന്നു. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനികാന്ത് സന്ദര്‍ശിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിൻ്റെ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് താരം ആദ്യം എത്തിയത്. ശേഷം യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here