കോളിഫ്‌ളവര്‍ എപ്പോഴും ഡയറ്റിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അതിന് കാരണങ്ങള്‍ നിരവധിയാണ്. ആദ്യത്തെ കാരണം ഇതൊരു കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ് എന്നത് കൊണ്ടാണ്. നൂറ് ഗ്രാം കോളിഫ്‌ളവറില്‍ വെറും 146 കലോറികള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് കോളിഫ്‌ളവര്‍ നല്ല രീതിയില്‍ കഴിച്ചാലും കലോറികള്‍ ധാരാളമായി ശരീരത്തിലെത്തുമെന്ന ഭയം വേണ്ട.
അതുപോലെ കാര്‍ബോഹൈഡ്രേറ്റും വളരെയധികം കുറവാണ് ഇതില്‍. കലോറികളെ നിയന്ത്രിച്ച് കൊണ്ടുള്ള ഡയറ്റിന് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് കോളിഫ്‌ളവര്‍. ഇവ നമുക്ക് സലാഡുകളില്‍ ഉള്‍പ്പെടുത്തി കഴിക്കാം. ഉച്ചയൂണിന് ഗോപി ഫ്രൈയായും കഴിക്കാം.
എണ്ണയുടെ അളവ് കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഫൈബര്‍ അതുപോലെ ധാരാളം അടങ്ങിയിട്ടുണ്ട് നമ്മുടെ കോളിഫ്‌ളവറില്‍. ഇവ നമ്മുടെ ഡയറ്റിനെ സഹായിക്കും. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും.
അതിലൂടെ വിശപ്പ് നമുക്ക് അനുഭവപ്പെടുകയേയില്ല. അമിത വിശപ്പാണ് നമ്മുടെ വില്ലന്‍. ഇവയാണ് അനാവശ്യമായി ഭക്ഷണം കഴിക്കാന്‍ നമ്മുടെ ശരീരത്തെ പ്രേരിപ്പിക്കുക. അതിലൂടെ കൊഴുപ്പ് അടക്കം ശരീരത്തിലെത്തും.
ഡ്യൂറിക് ഘടകങ്ങള്‍ ഉള്ളതിനാല്‍ നമ്മുടെ വയര്‍ വീര്‍ത്ത് വരുന്നതും തടയാനാവും. അമിതമായി കോളിഫ്‌ളവര്‍ കഴിക്കരുത്. പരിമിതമായ അളവില്‍ കഴിക്കുക. ശരീരത്തില്‍ ജലാംശം ഇവ നിറയ്ക്കും. ഇതെല്ലാം നമ്മുടെ ശരീരത്തെ ചീത്ത കൊഴുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തും. ഭാരം കുറയ്ക്കുക ഇക്കാര്യങ്ങളാണ്.
നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ കോളിഫ്‌ളവറിന് സാധിക്കും. കൃത്യമായ അളവില്‍ ഇവ ശരീരത്തിലെ ഭക്ഷണത്തെ ദഹിപ്പിക്കും. ഇത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ചോറിനോ, ഉരുളക്കിഴങ്ങിനോ, പകരക്കാരനായി കോളിഫ്‌ളവറിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
അതുപോലെ ശരീരത്തിന് ഒരുപാട് പ്രതിരോധ ശേഷിയും സമ്മാനിക്കാന്‍ കോളിഫ്‌ളവറിന് സാധിക്കും. വിറ്റാമിന്‍ സി, കെ എന്നിവ കോളിഫ്‌ളവറില്‍ അടങ്ങിയിട്ടുണ്ട്. ചോലീന്‍ പോലുള്ള ധാതുക്കളും കോള്ഫളവറില്‍ ഉണ്ട്. അതെല്ലാം ശരീരത്തിന് ഗുണകരമാണ്.