തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടാണ് പിൻവലിച്ചത്. പകരം ഇന്നും നാളെയും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.