ആന്റി നാർക്കോട്ടിക്‌സ് ഓഫീസറായിരുന്ന സമീർ വാങ്കഡെയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഇയാൾക്കെതിരെ ഫയൽ ചെയ്ത അഴിമതിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. ഏകദേശം 13 മണിക്കൂർ നീണ്ടുനിന്ന പരിശോധനയാണ് സിബിഐ നടത്തിയത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുബൈയിലെ സോണൽ മേധാവിയായിരുന്നു വാങ്കഡെ. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ സമീർ വാങ്കഡെ അറസ്റ്റ് ചെയ്തിരുന്നു. ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ സമീർ വാങ്കഡെ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിവരം.
ഇതേ കേസിൽ സമീർ വാങ്കഡെ ഉൾപ്പെടെ നാലു പേർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സമീർ വാങ്കഡെയുടെ മുംബൈയിലെ വസതിയിലും ഡൽഹി, റാഞ്ചി, കാൺപൂർ എന്നിവിടങ്ങളിലും ഉൾപ്പെടെ 29 സ്ഥലങ്ങളിൽ ഏജൻസി പരിശോധന നടത്തി.
ആന്റി നാർക്കോട്ടിക്‌സ് ഓഫീസറായിരുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ അഴിമതിക്കേസ് ഫയൽ ചെയ്ത് സിബിഐ. സമീർ വാങ്കഡെയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുബൈയിലെ സോണൽ മേധാവിയായിരുന്നു വാങ്കഡെ.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ വാങ്കഡെക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. സമീർ വാങ്കഡെ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ചതായി വിജിൻസ് അന്വേഷണത്തിൽ കണ്ടെത്തി.
അഴിമതിക്കേസിൽ സമീർ വാങ്കഡെ ഉൾപ്പെടെ മൂന്ന് പൊതുപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 29 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു.
തുടക്കത്തിൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, ഉപഭോഗം, കടത്ത് എന്നീ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരുന്നത്. 22 ദിവസം ജയിലിൽ കഴിഞ്ഞിരുന്ന ആര്യൻ ഖാനെ മതിയായ തെളിവുകളുടെ അഭാവം മൂലം 2022 മെയ് മാസത്തിൽ എൻസിബി ക്ലീൻ ചിറ്റ് നൽകി.
എൻസിബി ടീമിനും വാങ്കഡെയ്ക്കുമെതിരെ ഉയർന്ന ആരോപണങ്ങളെത്തുടർന്ന് പ്രത്യേക വിജിലൻസ് അന്വേഷണം നടത്തി. തുടർന്ന് ചെന്നൈയിലെ ഡിജി ടാക്‌സ് പേയർ സർവീസ് ഡയറക്ടറേറ്റിലേക്ക് വാങ്കഡെയെ സ്ഥലംമാറ്റി.