പൂരം എക്സിബിഷനില്‍ ലഹരിക്കെതിരെ വിമുക്തി സ്റ്റാള്‍.

0
57

തൃശൂര്‍: പൂരം എക്സിബിഷനില്‍ എക്സൈസ് വിമുക്തി സ്റ്റാള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലഹരി ബോധവത്കരണത്തിനായി ലഹരിവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും മോഡലുകളും വിഡിയോകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്ബര്‍ അടങ്ങിയ കാര്‍ഡുകളും പോസ്റ്ററുകളും വിതരണം ചെയ്യും. എക്സൈസ് വകുപ്പിന് കീഴിലുള്ള സൗജന്യ ഡീഅഡിക്ഷന്‍ സെന്ററിനെ കുറിച്ച്‌ വിശദീകരിക്കുന്ന പ്രത്യേക കൗണ്ടറും സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അസി. എക്സൈസ് കമ്മിഷണര്‍ കെ.എസ് സുരേഷ് പദ്ധതി വിശദീകരണം നടത്തി. എക്സൈസ് തൃശൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുല്‍ അഷ്‌റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് ഇന്‍സ്‌പെക്ടര്‍ യു സതീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസറും സ്റ്റാഫ് അസ്സിസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി വി ബെന്നി, പ്രിവന്റിവ് ഓഫീസര്‍ ടി ജി മോഹനന്‍, ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ പ്രൊഫ. അജിത്ത് കുമാര്‍, ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് ബ്രില്ലി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജിലെയും ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിലേയും വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ മോഡലുകള്‍ കോളേജ് പ്രതിനിധികള്‍ എക്സൈസ് അസി. കമ്മീഷണര്‍ക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here