അധികമായാല്‍ മഞ്ഞളും ‘വിഷം’.

0
65

ധികമായാല്‍ മഞ്ഞളും ‘വിഷ’മാണ്. ഭക്ഷണമുണ്ടാക്കുമ്ബോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും.

ഔഷധഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആയുര്‍വേദത്തില്‍ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചര്‍മ്മ രോഗങ്ങള്‍, കാൻസര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മഞ്ഞള്‍ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍ ബെസ്റ്റാണ്.

എന്നാല്‍ ഉപയോഗം അമിതമായാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞള്‍ ഉപയോഗിക്കുമ്ബോള്‍ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതല്‍ 10 ഗ്രാമില്‍ കൂടാൻ മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെല്ലാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഒരു പരിധിക്കപ്പുറം മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ഗുണമേന്മയും. ശുദ്ധീകരിച്ച കുര്‍ക്കുമിനും മറ്റ് ആല്‍ക്കലോയിഡുകളും അടങ്ങിയ വിപണയില്‍ കിട്ടുന്ന മഞ്ഞള്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത പാലിക്കണം. അസംസ്‌കൃത ജൈവ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും ഗുണകരം.

മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിൻ, ദഹനപ്രക്രീയ പതുക്കെയാക്കി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ വരണ്ട ചര്‍മ്മം, ഭാരക്കുറവ് നേരിടുന്നവര്‍, പ്രമേഹ രോഗികള്‍ മഞ്ഞള്‍ ഉപയോഗം കുറയ്‌ക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here