പാറശാല: പാറശാല ആയുര്‍വേദ ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയുള്ള ഐപി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. തമിഴ്നാട്ടില്‍നിന്നുള്ള രോഗികളുള്‍പ്പെടെ ഇരുനൂറ്റമ്ബതിലധികം പേര്‍ ദിവസേന എത്തുന്ന ഇവിടെ പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ വന്‍തോതിലുള്ള തിരക്ക് ഒഴിവാക്കാനാകും.
പ്രസൂതി വിഭാഗം ചികിത്സയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായിട്ടുള്ള സ്നേഹധാര പദ്ധതിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് എല്‍ മഞ്ജുസ്മിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി ആര്‍ സലൂജ, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി വി ഷീലാ മേബ്‌ലറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ബിജു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍ വിനിതകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് വീണ, എ ടി അനിതാറാണി, ആര്‍എംഒ ഡോ. കെ പി സിന്ധുറാണി, ബ്ലോക്ക് മെമ്ബര്‍ വൈ സതീഷ്, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാര്‍, എം എസ് സന്തോഷ് കുമാര്‍, സി രാഘവന്‍, എസ് മധു, പഞ്ചായത്ത് സെക്രട്ടറി ബി കെ കൃഷ്ണകുമാര്‍, എ എസ് അഭയന്‍ എന്നിവര്‍ സംസാരിച്ചു.