കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി.
കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹന്‍ദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25ന് വീട്ടിലെത്തിയ മമ്മൂട്ടി പത്ത് മിനിറ്റോളം വന്ദനയുടെ അച്ഛനോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
വന്ദന ദാസിന്റെ സംസ്‌കാരം കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ നടന്നു. നന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.എന്‍.വാസവന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.