റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്ന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുന്ന കാര്യം യു.കെ സ്ഥിരീകരിച്ചു.
250 കിലോമീറ്റര്‍ പരിധിയുള്ള സ്റ്റോം ഷാഡോ ക്രൂസ് മിസൈലുകളാണ് യുക്രെയ്ന് നല്‍കുന്നത്.മിസൈല്‍ നല്‍കുന്ന കാര്യം ഹൗസ് ഓഫ് കോമണ്‍സിലാണ് ബെന്‍ വാലസ് പ്രഖ്യാപിച്ചത്. റഷ്യന്‍ സേനയെ അകറ്റാന്‍ മിസൈല്‍ യുക്രെയ്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്െന്റ ശക്തി വര്‍ധിപ്പിക്കുന്നതാണ് പുതിയ ആയുധങ്ങളെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. വിമാനത്തില്‍നിന്ന് തൊടുക്കാന്‍ കഴിയുന്നതാണ് സ്റ്റോം ഷാഡോ മിസൈലുകള്‍. യുദ്ധമുഖത്ത് നിന്ന് ഏറെ അകലെനിന്ന് ആക്രമണം നടത്താന്‍ ഇതുവഴി യുക്രെയ്ന്‍ പൈലറ്റുമാര്‍ക്ക് സാധിക്കും. തൊടുത്തുവിട്ടാല്‍, ശത്രുവിെന്റ റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാന്‍ വളരെ താഴ്ന്ന് പറന്നാണ് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കുക.