ബൈക്ക് ത‌ടഞ്ഞു നിര്‍ത്തി മര്‍ദ്ദനം, സ്വര്‍ണമാല കവര്‍ന്നു.

0
57

തിരുവനന്തപുരം: പോത്തന്‍കോട് ബാറിന്റെ മുന്നില്‍ വച്ച്‌ യുവാക്കളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ശേഷം രണ്ടര പവന്‍ സ്വര്‍ണമാല തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍.

കൊയ്ത്തൂര്‍ക്കോണം സ്വദേശി ശരത്ത് (27), പോത്തന്‍കോട് സ്വദേശികളായ രഞ്ജിത്ത് (37), സബിജു (30), ബിബിന്‍ (26), സഹോദരനായ സെബിന്‍ (24) തുടങ്ങിയവരെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റു ചെയ്തത്. ഈ കഴിഞ്ഞ നാലാം തീയതി രാത്രി പത്തു മണിക്കായിരുന്നു സംഭവം.

ബാറില്‍ നിന്ന് മദ്യപിച്ചെത്തിയ പ്രതികള്‍ പോത്തന്‍കോട് സ്വദേശികളായ വിപിന്‍, വിവേക് തുടങ്ങിയവരെ തടഞ്ഞു നിര്‍ത്തി വാഹനത്തിന്റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും വിവേകിന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് തയ്യാറാക്കിയിരുന്നു പിടികൂടിയത്. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പിടിച്ചുപറി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു. പോത്തന്‍കോട് ബാറിന് മുന്നില്‍ നേരത്തെയും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. തുടര്‍ സംഭവങ്ങള്‍ ഉണ്ടായതോടെ പോലീസ് എക്സൈസിന്റെയും സഹായം തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here