കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് രാജിക്കത്ത് ഉടനെ നല്‍കുമെന്ന് ബെന്നി ബെഹ്നാന്‍ എംപി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുമായി വരെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ് വന്നത്. വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബെന്നിയ്ക്ക് പിന്നാലെ എംഎം ഹസന്‍ വീണ്ടും യുഡിഎഫ് കണ്‍വീനര്‍ ആകാന്‍ സാധ്യതയുണ്ട്. ഇക്കാരം കെപിസിസി ഹൈക്കമാന്‍റിനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിച്ച ഘട്ടത്തിലാണ് ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ ആയത്.