സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ഡിസംബര്‍ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.
ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനുമതി ലഭിച്ചതായും ഇ.ഡി വ്യക്തമാക്കി.
25, 26, 27 തീയതികളില്‍ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിസംബര്‍ 26ന് ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.