കോവിഡ് വാക്സിൻ സ്വീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

0
85

ടെല്‍അവീവ്​: ഇസ്രയേല്‍ പ്രധാന​മന്ത്രി ബെന്യാമിന്‍ നെതന്യാഹു കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വാക്​സിന്‍ സ്വീകരിച്ചതോടെ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുന്ന ആദ്യ ഇസ്രയേല്‍ പൗരനായി അദ്ദേഹം.

 

ശനിയാഴ്ച മുതല്‍ ഇസ്രയേലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്​സിങ്​ ഹോം ജീവനക്കാര്‍ക്കും വാക്​സിനേഷന്‍ ആരംഭിക്കും. ജനങ്ങള്‍ക്ക്​ മാതൃക സൃഷ്​ടിക്കുന്നതിനായാണ്​ രാജ്യത്ത്​ ആദ്യ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കാന്‍ തയാറാകു​ന്നതെന്ന്​ നെതന്യാഹു അറിയിച്ചിരുന്നു.

 

‘ഞാന്‍ ഈ വാക്​സിനെ വിശ്വസിക്കുന്നു’ -ടെല്‍ അവീവിലെ ശേബ മെഡിക്കല്‍ സെന്‍ററില്‍ ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ്​ ഫൈസര്‍ വാക്​സിന്‍ രാജ്യത്തെത്തിച്ചത്​. ​മോഡേണ, ആസ്​ട്ര സെനക വാക്​സിനുകളും ഇസ്രയേല്‍ ഓര്‍ഡര്‍ ചെയ്​തിട്ടുണ്ട്​. ഈ വര്‍ഷം അവസാനത്തോടെ കോവിഡ്​ റിസ്​ക്​ കൂടിയ 20ശതമാനത്തോളം പേരില്‍ വാക്​സിനേഷന്‍ നടത്താനാണ്​ ഇസ്രയേല​ിന്‍റെ തീരു​മാനം.

LEAVE A REPLY

Please enter your comment!
Please enter your name here