ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു.

0
52

കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. പുലർച്ചെ  12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ.

രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു.

ഉടൻ തന്നെ ബോട്ടിലെ ജീവനക്കാർ മുങ്ങിയ ബാലകൃഷ്ണനെ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here