ശ്രീകണ്ഠപുരം: നഗരത്തില്‍ ഓട്ടോ ടാക്സി പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തി നല്‍കണമെന്ന് നഗരസഭക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കും ഹൈക്കോടതി നിര്‍ദേശം.
സംയുക്ത ഓട്ടോ ടാക്സി യൂനിയൻ ശ്രീകണ്ഠപുരം യൂണിറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. യൂനിയനുവേണ്ടി കെ. ബാലകൃഷ്ണൻ, എൻ.ടി. ഷാജി, ടി.എച്ച്. ഹസൻ എന്നിവര്‍ അഡ്വ. പി. മനാസ് ഹമീദ് മുഖേന കോടതിയെ സമീപിച്ചത്.