മെഡിക്കൽ പ്രവേശനം : ഇ എസ് ഐ ക്വാട്ട നിർത്തലാക്കിയത് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
105

കൊച്ചി: ഇഎസ്‌ഐ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്വോട്ട നിര്‍ത്തലാക്കിയതിന് ഹൈക്കോടതിയുടെ സ്റ്റേ. ഇസ്‌എസ്‌ഐ അംഗങ്ങളുടെ മക്കള്‍ക്ക് നീക്കിവച്ചിരുന്ന ഇന്‍ഷ്വേഡ് പഴ്‌സന്‍സ് (ഐപി) ക്വോട്ട ദേശീയ ക്വോട്ടയിലേക്കു മാറ്റിയതിനെതിരെ കൊല്ലം സ്വദേശി അക്ഷയ് കൃഷ്ണനും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

 

ഇഎസ്‌ഐ അംഗങ്ങളുടെ മക്കള്‍ക്കുള്ള സീറ്റുകള്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ദേശീയ ക്വോട്ടയിലേക്കു മാറ്റിയതായി സെപ്റ്റംബര്‍ 28ന് ഇഎസ്‌ഐ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവ് ഇറക്കിയിരുന്നു.മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണു ക്വോട്ട മാറ്റിയതെന്നായിരുന്നു ഡയറക്ടര്‍ ജനറലിന്റെ വിശദീകരണം. എന്നാല്‍ നടപടി നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇസ്‌എസ്‌ഐ കോര്‍പറേഷന്റെ ലക്ഷ്യത്തിനുതന്നെ വിരുദ്ധമാണിത്.

 

മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. ഐ പി ക്വോട്ട നിയമങ്ങള്‍ പ്രകാരം ഉടന്‍ പ്രവേശന നടപടികള്‍ ആരംഭിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതായും ഹര്‍ജിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here