16/10/2020: പ്രധാന വാർത്തകൾ

0
103

പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ ഇതുവരെ :39,152,323

മരണ സംഖ്യ :1,102,425

📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 67, 708 പുതിയ രോഗികൾ, 680 മരണങ്ങൾ

ആകെ വൈറസ് ബാധിതർ :7,365,509

ആകെ മരണം:112,146

📰✍🏻 കേരളത്തിൽ ഇന്നലെ 7789 പേർക്ക് കൂടി വൈറസ് ബാധ, 23 മരണങ്ങൾ കൂടി സ്ഥിരീകരിചുതോടെ ആകെ മരണ സംഖ്യ 1089 ആയി ,6486 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 1049 പേരുടെ ഉറവിടം വ്യക്തമല്ല. 7082 പേര്‍ക്ക് രോഗം ഭേദമായി

📰✍🏻രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 679

കൊല്ലം – 551

പത്തനംതിട്ട – 248

ഇടുക്കി – 143

കോട്ടയം – 495

ആലപ്പുഴ – 521 .

എറണാകുളം – 1209 .

മലപ്പുറം – 447 .

പാലക്കാട് – 354 .

തൃശൂര്‍ – 867 .

കണ്ണൂര്‍- 557 .

വയനാട് – 143 .

കോഴിക്കോട് – 1246 .

കാസര്‍കോട് – 311 .

📰✍🏻എസ്.എന്‍.സി ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. 

📰✍🏻കര്‍ണാടകയില്‍ ഇന്നലെ 8,477 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,841 പേര്‍ രോഗ മുക്തി നേടി. 85 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. സംസ്ഥാനത്ത് ഇതുവരെ 6,20,008 പേരാണ് രോഗമുക്തി നേടിയത്. 

📰✍🏻മഹാരാഷ്ട്രയില്‍ ഇന്നലെ 10,226 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 13,714 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 337 കൊവിഡ് മരണങ്ങള്‍ അണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ മൊത്തം മരണം 41,196 ആയി

📰✍🏻കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. രാ​ജ്യ​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി.പുതി​യ​താ​യി പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

📰✍🏻ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.

📰✍🏻സിനിമാ താരം ദിലീപ് അടക്കമുള്ളവര്‍ പ്രതിയായ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യഷന്‍

📰✍🏻സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ മുബൈയിലെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. 

📰✍🏻ഇന്ത്യയുടെ ആദ്യ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. 

📰✍🏻ഒടിടി സേവനങ്ങളിലും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി സേവനങ്ങളില്‍ സെന്‍സര്‍ഷിപ്പ് ഇല്ലാതെയാണ് വെബ് സീരീസുകളും സിനിമകളും സ്ട്രീം ചെയ്യുന്നത്. ഇത് തടയണമെന്നും ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നുമാണ് ഹര്‍ജി. 

📰✍🏻സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന് എന്‍.ഐ.എ കോടതി. ഇവരുടെ തീവ്രവാദ ബന്ധം സ്ഥാപിക്കാവുന്ന വസ്തുതകള്‍ കേസ് ഡയറിയില്‍ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു.

📰✍🏻കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ വിവിധ അപകടങ്ങളെ തുടര്‍ന്ന്​ തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ്​ സംസ്​ഥാനത്ത്​ പെയ്യുന്നത്​. ഹൈദരാബാദില്‍ മാത്രമായി 31 പേര്‍ മരിച്ചു. വെള്ള​പ്പൊക്കമുണ്ടായ സ്​ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

📰✍🏻 ജി. എസ് ടി മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുമെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. 1.1 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുക. 

📰✍🏻ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു

📰✍🏻തുലാമാസ പൂജയ്ക്കായി ശബരിമലയിലെത്തുന്നവര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരുതണം. മല കയറുമ്ബോള്‍ മാസ്ക് വേണ്ട. മറ്റെല്ലാ സമയത്തും മാസ്ക് നിര്‍ബന്ധം. 48 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നും മുഖ്യമന്ത്രി 

📰✍🏻പൊലീസിനും മാധ്യമങ്ങള്‍ക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളില്‍ പ്രതികള്‍ പൊലീസിന് നല്‍കുന്ന മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കുറ്റകരമാണെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

📰✍🏻ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റിലും പ്രതിപക്ഷ മഹാസഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ കോണ്‍ഗ്രസ് 49 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. 

📰✍🏻വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന പ്രതിവാര ടി.ആര്‍.പി റേറ്റിംഗ് പ്രസിദ്ധീകരിക്കുന്നത് ഏജന്‍സിയായ ബാര്‍ക് നിറുത്തിവച്ചു. 

📰✍🏻രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)യുമായി സഖ്യം പ്രഖ്യാപിച്ച്‌ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. 

📰✍🏻ഹാഥ്‌രസ് കേസ് സുപ്രീംകോടതി ജഡ്ജി ഉള്‍പ്പെട്ട ജുഡീഷ്യല്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അല്ലെങ്കില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി. 

📰✍🏻ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ച്ചും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ദോ​ഷ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ല്‍ ന​ട​പ്പാ​ക്കി​യും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ന​ല്ക​ണ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.

📰✍🏻ഭര്‍ത്താവിനൊപ്പം മുമ്ബ്‌ താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക്‌ താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതില്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ല. ദാമ്ബത്യതര്‍ക്കവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട തരുണ്‍ ബത്ര കേസില്‍ വിധി പ്രഖ്യാപിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം

📰✍🏻സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചര്‍ച്ചയാകും. മുന്നണി വിപുലീകരണത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

✈️✈️✈️✈️✈️✈️

വിദേശ വാർത്തകൾ :

📰✈️പാകിസ്താനില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം.

ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്താനിലെ റസ്മക് പ്രദേശത്തായിരുന്നു സംഭവം.

📰✈️ഇന്ത്യയുടെ ഭാഗമാണ് ലഡാക്ക് എന്ന് തങ്ങള്‍ കരുതുന്നില്ലെന്ന ചൈനയുടെ പ്രസ്താവനയോട് പ്രതികരണവുമായി ഇന്ത്യ. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ ചൈനക്ക് താക്കീത് നല്‍കി. 

📰✈️സ്പുട്നിക് V, എപിവാക് കൊറോണ എന്നിവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്നുള്ള മൂന്നാമത്തെ കൊവിഡ് 19 വാക്സിനും ഉടന്‍ തന്നെ അംഗീകാരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 

📰✈️എച്ച്‌ബിഒ-യും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്കൊപ്പം പാകിസ്താന്‍, മാല്‍ദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും വര്‍ഷാവസാനത്തില്‍ അവസാനിപ്പിക്കും. ഇരു ചാനലുകളുടെയും ഉടമകളായ വാര്‍ണര്‍ മീഡിയ ആണ് ഇക്കാര്യം അറിയിച്ചത്. 

📰✈️ലോ​ക രാ​ഷ്ട്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തി ചൈ​ന. ചൈ​നീ​സ് സൈ​നി​ക​ര്‍ മു​ഴു​വ​ന്‍ മ​ന​സും ശ​ക്തി​യും കേ​ന്ദ്രീ​ക​രി​ച്ച്‌ യു​ദ്ധ​ത്തി​ന് ഒ​രു​ങ്ങാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗി​ന്‍റെ ആ​ഹ്വാ​നം

📰✈️അധികാരത്തിലേറിയാല്‍ 11 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കുടിയേറ്റ പ്രതിസന്ധികള്‍ പരിഹരിക്കേണ്ടതുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം ലഭ്യമാക്കുന്ന ബില്‍ അവതരിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 

📰✈️പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവുമായ ആസിഫ് അലി സര്‍ദാരിക്കെതിരെ അറസ്റ്റ് വാറണ്ട്.

📰✈️യൂറോപ്പില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്.

📰✈️ബ്ലഡ് ഗ്രൂപ്പും കോവിഡ് രോഗ ബാധയും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനയുമായി പഠന റിപ്പോര്‍ട്ട്. ഒ ഗ്രൂപ്പുകാരില്‍ കോവിഡ ബാധ താരതമ്യേന കുറവാണെന്നും എന്നാല്‍ എ, എബി ഗ്രുപ്പുകാരില്‍ വൈറസിന്റെ ആക്രമണം രൂക്ഷമാണെന്നുമാണ് പഠന റിപ്പോര്‍ട്ടിലുള്ളത്

📰✈️കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അപലപിച്ച്‌ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്.

🥉🏸🏏🥍⚽🏑🎖️

കായിക വാർത്തകൾ

📰⚽ബുണ്ടസ് ലീഗ: ബയൺ , ഡോർട്ട് മുണ്ട് , ലെപ്സിഗ് ഫ്രാങ്ക് ഫുർട് ടീമുകൾക്ക് വൻ ജയം

📰🏏 അവസാന ഓവർ ത്രില്ലറിൽ ബാംഗ്ലൂരിനെ വിക്കറ്റിന് തകർത്ത് പഞ്ചാബ് വീണ്ടും വിജയവഴിയിൽ

📰⚽ഐ എസ് എല്ലിനായി ഗോവയില്‍ എത്തിയ താരങ്ങളിലും പരിശീലകരിലും നടത്തിയ കൊറോണ പരിശോധനയില്‍ എട്ട് പേര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു

📰🏸ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷതാരം കെ.ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here