സ്വർണ്ണക്കടത്ത് കേസ് ; സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം; വിവാഹ ചിത്രം കോടതിയിൽ ഹാജരാക്കി

0
73

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ. ഇത് സംബന്ധിച്ച് സ്വപ്‌നയുടെ വിവാഹ ചിത്രം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് പ്രതിഭാഗം ചിത്രം ഹാജരാക്കിയത്.

ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.അതേസമയം, സ്വപ്‌ന സുരേഷ് നൽകിയ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here