സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ദേശീയ തലത്തില്‍ വിജയശതമാനം കുറഞ്ഞു. പന്ത്രണ്ടില്‍ 87.33 ശതമാനവും പത്തില്‍ 93.12 ശതമാനവുമാണ് ഇക്കുറി വിജയം.
മുന്‍ വര്‍ഷത്തില്‍ ഇത് 92.71 ഉം 94.40 ശതമാനവും ആയിരുന്നു. കേരളമുള്‍പ്പെടുന്ന തിരുവനന്തപുരം മേഖല ഇക്കുറിയും ഒന്നാമതെത്തി. മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട ചണ്ഡീഗഢ് സ്വദേശിനിയായ കാഫി , പത്താം ക്ലാസ് പരീക്ഷയില്‍ 95.20 ശതമാനം മാര്‍ക്ക് നേടി അഭിമാനമായി. പത്തില്‍ ആകെ 1.9 ലക്ഷം കുട്ടികളാണ് തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത്. പന്ത്രണ്ടില്‍ ഇത് 1.13 ലക്ഷമാണ്. പന്ത്രണ്ടാം ക്ലാസില്‍ 16,60,511 പേര്‍ പരീക്ഷ എഴുതിയതില്‍ 14,50, 174 പേര്‍ വിജയിച്ചു. പത്തില്‍ 21,65,805 പേര്‍ പരീക്ഷ എഴുതിയതില്‍ 20,16,779 പേര്‍ വിജയികളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്താം ക്ലാസ് വിജയം 94.25 ശതമാനമാണ്. പന്ത്രണ്ടാം ക്ലാസിലിത് 87.33 ശതമാനവും.
ഇരുവിഭാഗങ്ങളിലെയും സപ്ലിമെന്ററി പരീക്ഷ ജൂലൈയില്‍ നടക്കും. കംപാര്‍ട്ട്മെന്റ് പരീക്ഷ എന്നറിയപ്പെട്ടിരുന്ന ഇത് സപ്ലിമെന്ററി പരീക്ഷയെന്നാണ് അറിയപ്പെടുക. പരീക്ഷാ തീയതി പിന്നീട്. റീവാല്യുവേഷനും മറ്റും മെയ് 16 മുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: cbse.nic.in, cbse.gov.in
ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍
അടുത്ത അധ്യയന വര്‍ഷത്തെ (2024) സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീക രിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.