കേരള കാര്‍ഷിക സര്‍വകലാശാല ഒരുക്കിയ പുത്തന്‍ സാങ്കേതികവിദ്യയുടെ നൂതന കൃഷിയിടം എന്റെ കേരളം മേളയില്‍ കൃഷിയുടെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.
ലളിതവും വ്യത്യസ്തതവുമായ ഒരു പിടി മികച്ച ആശയങ്ങളാണ് സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്. വ്യത്യസ്ത തരം സ്പ്രെയര്‍ ഉപകരണങ്ങള്‍, അക്വാപോണിക്സ് സമ്മിശ്ര കൃഷി രീതി, ടെറസ്സുകളില്‍ സജ്ജീകരിക്കാവുന്ന അക്വാപോണിക്സ് സംവിധാനം, കണിക ജലസേചന ഉപകരണം, കേരസുരക്ഷ തെങ്ങുകയറ്റ യന്ത്രം തുടങ്ങിയവ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.
സ്ഥലപരിമിതി ഉള്ളവര്‍ക്കും വീടിനോട് ചേര്‍ന്ന് തെങ്ങുള്ളവര്‍ക്കും തേങ്ങാ നിലത്തുവീഴാതിരിക്കാന്‍ മെഷ് ടൈപ്പ്, നെറ്റ് ടൈപ്പ് തേങ്ങാ തൊട്ടിലുകള്‍ മികച്ച പരിഹാരമാണ്. ഇത്തരത്തില്‍ സാങ്കേതിക ആശയങ്ങള്‍ കൊണ്ട് കര്‍ഷകരെ സഹായിക്കുന്ന നിരവധി ഉപകരണങ്ങളാണ് പവലിയന്‍ പരിചയപ്പെടുത്തുന്നത്.